2016, ജൂലൈ 24, ഞായറാഴ്‌ച

പാ(ദ)പം

വറ്റി വരണ്ടങ്ങുണങ്ങിത്തരിശായി
ദാഹാർത്തയാം ഭൂവിൻ മാറിലായി
ഉഷ്ണമേറ്റൊട്ടേറെ വീണുമയങ്ങിയോ-
രച്ചെടി നീണ്ട സുഷുപ്തിയാർന്നു.
കത്തുന്ന വേനലിൽ മെല്ലെക്കുളിർവീശി
പുതുമഴ ചിക്കന്നുതിർന്നു വീണു.
തണുവോലുമക്കൈകൾ തഴുകിയുണർത്തിയാ-
ച്ചെടിയുടെ മോഹങ്ങളങ്കുരിച്ചു.
ഉണരുപോന്നോമനെ പ്രകൃതിമാതാവിന്റെ
പ്രിയതമൻ മഴയിതായിതൾപൊഴിപ്പൂ
ഉണരുക ഉയരുക ഉയിരിന്നുണർവ്വേകി
തളിരുക നിൻ ശാഖി തണലേകുവാൻ 
                കൺചിമ്മി നോക്കവേ പുഞ്ചിരി  തൂക്കിയോ 
രരുണകിരണങ്ങളാൽ  പുളകിതയായ്
തലപൊക്കി തളിരിട്ടു പാദങ്ങളൂന്നിയാ
ചെറുചെടി മണ്ണിൽ  കിളിർത്തു  പൊന്തി.
പരിചരിക്കാനില്ല പാവമാം മാകന്ദം
കാലികൾ ശകടങ്ങൾ പാഞ്ഞീടുന്നു
സർവ്വവും തൻലാഭമാക്കാൻ തുനിഞ്ഞിടും
മാനുജന്റെ കാൽക്കീഴിൽ പേടിയോടെ .
ഓരോകാലത്തിങ്കലോരോരോ ശത്രുക്കൾ 
കണ്ണിൽപ്പെടാതെകഴിഞ്ഞീടണം   
മാഹിയിതിൽ മണ്ണിന്റെമക്കളാoഞങ്ങൾക്കും 
പെണ്ണിന്നുമെന്നും ഭയന്നീടണം
യവ്വനംകൈകളിൽകനിയേകി  ചില്ലകൾ
കിളികൾക്കു ചേക്കേറാനുല്ലസിപ്പാൻ
ഇലകളോതണലേകികുളിരേകി  ജീവന്
വായുവും  തണുവികിമാരുതനും.
കാലംചലിക്കവേ കാടത്തംപാഞ്ഞെത്തി
വികസനവാഴ്ചകൾ കാഴ്ചകളായി
കടവെട്ടിമാറ്റുന്നുമാനവ നീനിന്നാ
ഗതമായനാശത്തിൻ തായ്‌വേരുകൾ.
പിണമാകുമ്പോഴുംഞാൻ ഗുണമേകിനീയിന്നൊ  
പകരമായൊരുചെറുമരം നടുന്നു
ആയിരംകൈകളാൽ ഞാൻപകർന്നേകിയ-
തപ്പിഞ്ചുകൈകൾക്കു സാധ്യമാമോ?
വികസനംവാഴണം  നഗരങ്ങൾവളരണം
ചിരിതൂകിവിലസട്ടെ പുങ്കവന്മാർ
ഇന്നെന്റെകഴുവേറ്റു  നാളത്തെനിന്നുടെ 
അന്ത്യകർമ്മങ്ങൾക്കു  വേഗമേറ്റും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ