2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്മയില്‍ പ്ലീസ്‌

സ്മയില്‍ പ്ലീസ്‌.......
ക്യാമറ കണ്ണിലൂടെ എന്‍റെ രൂപം ഫ്രയിമില്‍ ആക്കുന്ന തിരക്കിനിടയില്‍ photographer പറഞ്ഞു. ഞാന്‍ ചിരിക്കുവാന്‍ ശ്രമിച്ചു. Flash മിന്നി. Photo യുടെ preview അയാള്‍ എന്നെ കാണിച്ചു. അത് കണ്ടു ഞാന്‍ അമ്പരന്നു. എന്‍റെ ചിരിയില്‍ വിഷാദം നിഴലിചിരിക്കുന്നു. ഞാന്‍ കണ്ണാടിയുടെ മുന്നില്‍ പോയ്‌ പല രീതിയില്‍ ചിരിച്ചു. എന്നാല്‍ എന്‍റെ മനസ്സിന് ഇണങ്ങുന്ന ഒരു ചിരി മുഖത്ത് വരുത്തുവാന്‍ എനിക്കായില്ല. ചിരി ഇല്ലാത്ത photo മതി എന്ന് ഞാന്‍ പറഞ്ഞു. Bill pay ചെയ്തു നാളെ വരാം എന്ന് പറഞ്ഞു. ഞാന്‍ ആലോചിച്ചു എന്നില്‍ നിന്നും എന്തൊക്കെയോ ചോര്‍ന്നു ഒലിച്ച് പോയിരിക്കുന്നു. ഞാന്‍ ഓര്‍ക്കുന്നു അഞ്ചാം ക്ലാസ്സില്‍ വച്ച് എടുത്ത photo യില്‍ എന്‍റെ നിഷ്കളങ്കമായ ചിരി. കാണുന്ന ആരിലും സന്തോഷം ജെനിപ്പിക്കുന്ന ചിരി. ഇനി എനിക്കങ്ങിനെ ചിരിക്കാന്‍ കഴിയില്ലെന്നോ? ഇനി അങ്ങിനെ ചിരിക്കണമെങ്കില്‍ ആ പഴയ അഞ്ചാം ക്ലാസ്സുകാരനിലേക്ക് തിരികെ പോകെണമോ?..... cycle wheel ഉരുട്ടി മേലാസകലം ചെളി പറ്റി..... പ്രവൃത്തി ഇല്ലെങ്കിലും മനസ്സുകൊണ്ട്....... ഇല്ല മനസ്സിന്‍റെ വ്യാപാരങ്ങള്‍ ആണല്ലോ പ്രവൃത്തി. മറ്റുള്ളവര്‍ കണ്ടാല്‍ എന്ത് പറയും?..... ഹും!... മറ്റുള്ളവര്‍ ഈ മനോഭാവം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ആ പഴയ അഞ്ചാം ക്ലാസ്സുകാരന്‍ ആയിരുന്നേനെ.

1 അഭിപ്രായം:

  1. നഷ്ടപ്പെട്ട ചിരി ഓര്‍മ്മകളില്‍ നിന്നടര്തിയെടുക്കാന്‍ കഴിയുന്നതന്നെ ഒരു ഭാഗ്യമല്ലേ.. പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നു, നമ്മളും എന്നോ ചിരിചിരുന്നെന്ന്‍. ഹൃസ്വവും ശക്തവുമായ വിവരണം

    മര്‍ത്ത്യന്‍
    www.marthyan.com

    മറുപടിഇല്ലാതാക്കൂ