2009, ഡിസംബർ 21, തിങ്കളാഴ്‌ച

സ്നേഹം കിനിയുന്ന വാള്‍

പൊള്ളിവിടരും സാമൂഹ്യ തീഷ്ണതകളുടെ നെരിപ്പോടിലുലയൂതി
പടവാളാം തൂലിക ഭാവനയാല്‍ തിളക്കമേറ്റി
ഈ ലോകത്തിന്റെ നെഞ്ച് കീറി
സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും
കരിപുരണ്ട കാലതിന്റെ ഇരുവശങ്ങളിലും പകുത്തിട്ട്
ദുഷ്ടചെയ്തികളുടെ കരിമരുന്നിനാല്‍ തിമിരം പൂണ്ട
ലോകത്തിന്റെ മുന്നില്‍ തുറന്നു കാട്ടേണം നീ.
നിനക്കു മതമില്ല ജാതിയില്ല വര്‍ണ്ണമില്ല വര്‍ഗ്ഗമില്ല
രാഷ്ട്രീയവുമില്ല.
നിന്റെ മതം അതു സ്നേഹം.
അനുനിമിഷം സ്വന്തം പച്ചമാംസത്തിന്റെ ഗന്ധം
നാസാരന്ധ്രങ്ങളില്‍ പേറുന്നവന്‍.
നീ ഏറ്റെടുത്തത് ഒരു മഹത്കര്‍മ്മം
അതിനു നിന്റെ കാലുകള്‍ ശക്തമെങ്കില്‍ മാത്രം
പോകുക മുന്നോട്ട് ദൂരം ബഹുദൂരം
കാരമുള്ളുകളും ഉഗ്രവിഷ സര്‍പ്പങ്ങളും നിറഞ്ഞ പാത.
നിന്റെ ഭാവന ചിറകുവിടര്‍ത്തി സ്വാതന്ത്ര്യത്തിന്റെ
സ്നേഹത്തിന്റെ കാരുണ്യത്തിന്റെ
വിഹായസ്സില്‍ പറക്കട്ടെ.
നിന്റെ തൂലികത്തുമ്പ് മാനവ മനസ്സില്‍ സ്നേഹം വിതറി
പൊന്നായിത്തീരട്ടെ.
കാലത്തിന്‍ ചരിത്രയേടുകളില്‍ നീയൊരു
സുവര്‍ണ്ണലിപിയായി വിരിയട്ടെ.
കിരാതനായൊരു മതവെറിയന്റെ
തോക്കിന്മുനയില്‍ നീ തീര്‍ന്നാലും.....................




ശക്തിധരന്‍ മുതുകുളം

2009, നവംബർ 20, വെള്ളിയാഴ്‌ച

ആഗ്രഹം.

അന്നും രാത്രിയില്‍ പതിവുപൊലെ ഒന്നിച്ചിരുന്നു ഭക്ഷനം കഴിക്കുമ്പൊള്‍ അച്ഛന്‍ തന്റെ മൂന്നു മക്കളോടുമായ് ചോദിച്ചു: “ഇന്നു രാത്രിയില്‍ ഉറങ്ങുമ്പൊള്‍ മക്കള്‍ക്കു അച്ഛനോടൊപ്പം കിടക്കണോ അതൊ അമ്മയോടൊപ്പം കിടക്കണൊ?”
മൂത്ത കുട്ടികള്‍ രണ്ടും പറഞ്ഞു: “ഞങ്ങള്‍ക്കു അച്ഛനോടൊപ്പം ഉറങ്ങിയാല്‍ മതി.”
ഏറ്റവും ഇളയകുട്ടി തേന്‍ കൊഞ്ചലോടെ പറഞ്ഞു: “എന്‍ച്ചു അമ്മ മതി.”
അടുത്ത ദിവസം രാവിലെ അഞ്ചു ശവങ്ങള്‍ അടക്കുവാന്‍ കുഴി വെട്ടിയ ആള്‍ മുറിയില്‍ നിന്നും കണ്ടെടുത്ത ആ ആത്മഹത്യാക്കുറിപ്പിനു മാന്യത നല്‍കി.

2009, സെപ്റ്റംബർ 9, ബുധനാഴ്‌ച

എസ്സ് കത്തി

മനുഷ്യ൯: ദൈവമെ ഇന്ന് ഭൂമിയി‌‌ല്‍ കിളിക്കൊഞ്ചല്‍ ഇല്ല . അരുവിയുടെ കളകളാരവം ഇല്ല. വിരിയുന്ന പൂക്കളില്‍ സൌന്ദര്യം ഇല്ല, സൌരഭ്യം ഇല്ല.
മനം നിറഞ്ഞ് പാടുന്ന ചെറുമന്റെ ഈരടിള്‍ കേള്‍ക്കാനില്ല. എങ്ങും
വെടിയൊച്ചകളും, അലമുറകളും മാത്രം. എന്നിനി ഭൂമിയില്‍ സമാധാനം
പുലരും?
ദൈവം: ഭൂമിയില്‍ സമാധാനം പുലരും. വൈകാതെ. എന്നാല്‍ അത്
അനുഭവിക്കാ൯ നിന്റെ വംശം ഉണ്ടാകില്ല എന്നു മാത്രം.
ദൈവം അപ്രത്യക്ഷനായി.
ഉറക്കത്തിലെങ്കിലും അയാള്‍ തലയിണയ്ക്ക് അടിയില്‍ ഇരുന്ന; നാളത്തെ
രാഷ്ട്രീയ പ്രകടനത്തിനു പൊകുമ്പൊള്‍ കയ്യില്‍ കരുതേണ്ട എസ്സ്
കത്തിയുടെ പിടിയില്‍ വിരല്‍ ഓടിച്ചു.

2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

സായാഹ്ന രോദനം

വൃദ്ധര്‍ വീടിനു ഭാരമാകാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയിട്ടില്ലെന്കിലും, കാരണം തിരഞ്ഞാല്‍ ഇന്നത്തെ ന്യൂക്ലിയര്‍ കുടുംബവും, വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവും വീടുകളില്‍ നിന്നും പരമാവധി ആള്‍കാരെ തൊഴില്‍ മേഖലയിലേക്ക് എത്തപ്പെടാന്‍ നിര്‍ബന്ധിതരാക്കുന്നു. വീട്ടിലുള്ള വയോജെനങ്ങള്‍ക്ക് വേണ്ടത്ര പരിചരണം കിട്ടാത്തതില്‍ ഇത് പ്രഥമ കാരണം ആകുന്നു. ഇതിനു പോംവഴിയായി ആളുകള്‍ ആശ്രയിക്കുന്നത് വൃദ്ധ സദനങ്ങളെ ആണ്. മനസ്സില്‍ സ്വന്തം മാതാപിതാക്കളോട് അല്പം സ്നേഹം ബാക്കിയുള്ളവര്‍ ഈ ഉദ്യമത്തിന് മുതിരാതെ ചെലവെന്കിലും ഒരു home nurse നെ വെയ്ക്കുന്നു. എന്നാല്‍ ഇതൊന്നും ഈ പാവങ്ങള്‍ക്ക് സ്വന്തം മക്കളുടെ സ്നേഹത്തിനു തുല്യമാവുന്നില്ല. എങ്കിലും ഈ ഔദാര്യം അവര്‍ നിശബ്ദം സ്വീകരിക്കുന്നു. ഈ രണ്ടാവസ്തയിലും എന്നാല്‍ ഇവര്‍ തങ്ങള്‍ക്കു പിണഞ്ഞ ദുരവസ്ഥയെ ഓര്‍ത്തു സദാ വ്യാകുലപ്പെടുന്നവര്‍ ആയിരിക്കും. പണ്ട് പാരമ്പര്യ സ്വത്തില്‍ കണ്ണ് വച്ച് പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്ന മക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി. അവര്‍ക്കറിയാം പുത്ത്ര വാത്സല്യത്തിന്റെ പാരമ്യതയില്‍ ഇവയെല്ലാം തങ്ങള്‍ക്കു വന്നുചേരും എന്ന്. ഇനിയൊരു കൂട്ടരുണ്ട്. മാതാപിതാക്കളെ പ്രെദെര്ശന വസ്തു ആക്കുന്നവര്‍. ഇക്കൂട്ടര്‍ പുത്തന്‍ കുപ്പായവും ഒക്കെ ഇവരെ ഇടുവിച്ചു വീടിന്റെ ഉമ്മറത്ത്‌ നല്ല രെസിയന്‍ ചാര് കസേരയില്‍ ഇരുത്തുന്നു. എന്നിട്ട് ഒരു താക്കീതും, " അനങ്ങാതെ അവിടിരുന്നോണം. എന്തെങ്കിലും ആവസ്യമുന്ടെന്കില്‍ വിളിച്ചാല്‍ മതി ആള് വരും." എല്ലാം അനുസരിക്കാന്‍ വിധിക്കപ്പെട്ടവര്‍..... ഇങ്ങിനെയെങ്കിലും ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. ഒരുകാലം താനും പ്രായാധിഖ്യത്തില്‍ പെട്ടുഴലും എന്ന്. അന്ന് തന്റെ മക്കള്‍ കൈ പിടിക്കണമെങ്കില്‍ ഇന്ന് സ്വന്തം അച്ഛനമ്മമാരെ പരിചരിച്ചു സ്വന്തം കുട്ടികള്‍ക്ക് മാതൃക ആകണം. എല്ലാം മുകളില്‍ ഉള്ളവന്‍ കാണുന്നുണ്ടെന്ന പതിവ് ശൈലി കടം കൊണ്ടുകൊണ്ട് പറയട്ടെ; അതിനാലാണല്ലോ ഇന്ന് വൃദ്ധ ജെനങ്ങളെ അത്രകണ്ട് വയസ്സാകും വരെ കാക്കാതെ preassure, suger, heart attack തുടങ്ങി stylen രോഗങ്ങള്‍ നല്‍കി 60 നു മുന്‍പേ അങ്ങ് മുകളിലോട്ട് എടുക്കുന്നത്.
സ്വന്തം അച്ഛനെ വയസ്സ് ഏറെ ആയിട്ടും മരിക്കാതതിനാല്‍ കാട്ടില്‍ കുഴിച്ചിടാന്‍ തുനിഞ്ഞ ആളോടു സ്വന്തം മകന്‍ ഒരു കുഴി കൂടി കുഴിച്ചോളൂ അച്ഛാ ഭാവിയില്‍ എനിക്കു പ്രേയോജെനപ്പെടും എന്ന് പറഞ്ഞ കഥ ഓര്‍മിപ്പിച്ചുകൊണ്ടു നിര്‍ത്തുന്നു.

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്മയില്‍ പ്ലീസ്‌

സ്മയില്‍ പ്ലീസ്‌.......
ക്യാമറ കണ്ണിലൂടെ എന്‍റെ രൂപം ഫ്രയിമില്‍ ആക്കുന്ന തിരക്കിനിടയില്‍ photographer പറഞ്ഞു. ഞാന്‍ ചിരിക്കുവാന്‍ ശ്രമിച്ചു. Flash മിന്നി. Photo യുടെ preview അയാള്‍ എന്നെ കാണിച്ചു. അത് കണ്ടു ഞാന്‍ അമ്പരന്നു. എന്‍റെ ചിരിയില്‍ വിഷാദം നിഴലിചിരിക്കുന്നു. ഞാന്‍ കണ്ണാടിയുടെ മുന്നില്‍ പോയ്‌ പല രീതിയില്‍ ചിരിച്ചു. എന്നാല്‍ എന്‍റെ മനസ്സിന് ഇണങ്ങുന്ന ഒരു ചിരി മുഖത്ത് വരുത്തുവാന്‍ എനിക്കായില്ല. ചിരി ഇല്ലാത്ത photo മതി എന്ന് ഞാന്‍ പറഞ്ഞു. Bill pay ചെയ്തു നാളെ വരാം എന്ന് പറഞ്ഞു. ഞാന്‍ ആലോചിച്ചു എന്നില്‍ നിന്നും എന്തൊക്കെയോ ചോര്‍ന്നു ഒലിച്ച് പോയിരിക്കുന്നു. ഞാന്‍ ഓര്‍ക്കുന്നു അഞ്ചാം ക്ലാസ്സില്‍ വച്ച് എടുത്ത photo യില്‍ എന്‍റെ നിഷ്കളങ്കമായ ചിരി. കാണുന്ന ആരിലും സന്തോഷം ജെനിപ്പിക്കുന്ന ചിരി. ഇനി എനിക്കങ്ങിനെ ചിരിക്കാന്‍ കഴിയില്ലെന്നോ? ഇനി അങ്ങിനെ ചിരിക്കണമെങ്കില്‍ ആ പഴയ അഞ്ചാം ക്ലാസ്സുകാരനിലേക്ക് തിരികെ പോകെണമോ?..... cycle wheel ഉരുട്ടി മേലാസകലം ചെളി പറ്റി..... പ്രവൃത്തി ഇല്ലെങ്കിലും മനസ്സുകൊണ്ട്....... ഇല്ല മനസ്സിന്‍റെ വ്യാപാരങ്ങള്‍ ആണല്ലോ പ്രവൃത്തി. മറ്റുള്ളവര്‍ കണ്ടാല്‍ എന്ത് പറയും?..... ഹും!... മറ്റുള്ളവര്‍ ഈ മനോഭാവം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ആ പഴയ അഞ്ചാം ക്ലാസ്സുകാരന്‍ ആയിരുന്നേനെ.