മനുഷ്യ൯: ദൈവമെ ഇന്ന് ഭൂമിയില്‍ കിളിക്കൊഞ്ചല്‍ ഇല്ല . അരുവിയുടെ കളകളാരവം ഇല്ല. വിരിയുന്ന പൂക്കളില്‍ സൌന്ദര്യം ഇല്ല, സൌരഭ്യം ഇല്ല.
മനം നിറഞ്ഞ് പാടുന്ന ചെറുമന്റെ ഈരടിള്‍ കേള്‍ക്കാനില്ല. എങ്ങും
വെടിയൊച്ചകളും, അലമുറകളും മാത്രം. എന്നിനി ഭൂമിയില്‍ സമാധാനം
പുലരും?
ദൈവം: ഭൂമിയില്‍ സമാധാനം പുലരും. വൈകാതെ. എന്നാല്‍ അത്
അനുഭവിക്കാ൯ നിന്റെ വംശം ഉണ്ടാകില്ല എന്നു മാത്രം.
ദൈവം അപ്രത്യക്ഷനായി.
ഉറക്കത്തിലെങ്കിലും അയാള്‍ തലയിണയ്ക്ക് അടിയില്‍ ഇരുന്ന; നാളത്തെ
രാഷ്ട്രീയ പ്രകടനത്തിനു പൊകുമ്പൊള്‍ കയ്യില്‍ കരുതേണ്ട എസ്സ്
കത്തിയുടെ പിടിയില്‍ വിരല്‍ ഓടിച്ചു.